بسم الله الرحمن الرحيم

സംശയങ്ങള്‍ , അഭിപ്രായങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍ , ചോദ്യങ്ങള്‍ , വിമര്‍ശനങ്ങള്‍ എന്നിവ ഇ-മെയിലിലൂടെ ഞങ്ങളെ അറിയിക്കാവുന്നതാണ്. ഞങ്ങളുടെ ഇ-മെയില്‍ : salafiunitypkd@gmail.com

എന്തായിരിക്കും ആ ഖുര്‍ആനില്‍ ഉള്ളത് ..??? തീവ്ര വാദമാണോ ..? ഭീകരവാദമാണോ ..?

പരിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പരാമര്‍ശിച്ചിട്ടുള്ള ഏതാനും ചില കാര്യങ്ങള്‍ ...




1 ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88) 
2 നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17) 
3 എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135) 
4 പരദൂഷണം പറയരുത്. (49:12) 
5 മറ്റുളളവരെ പരിഹസിക്കരുത്. (49:11) 
6 അസൂയ അരുത്. (4:54) 
7 ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12) 
8 കള്ളസാക്ഷി പറയരുത്. (2:283) 
9 സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283) 
10 സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19) 
11 പരുഷമായി സംസാരിക്കരുത്. (3:159) 
12 ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (20:44) 
13 ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63) 
14 നടത്തത്തില്‍ അഹന്ത അരുത്. (31:18) 
15 അഹങ്കാരം അരുത്. (7:13) 
16 അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3) 
17 മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മപ്പ് ചെയ്യണം. (7:199) 
18 മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36) 
19 അതിഥികളെ സല്‍ക്കരിക്കണം.(51:26) 
20 പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.(107:3) 
21 അനാഥകളെ സംരക്ഷിക്കണം. (2:220) 
22 ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്. (93:10) 
23 വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273) 
24 ചെയത ഉപകാരം എടുത്ത് പറയരുത്. (2:264) 
25 വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം. (4:55) 
26 കരാര്‍ ലംഘിക്കരുത്.(2:177) 
27 തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34) 
28 നന്മയില്‍ പരസ്പരം സഹകരിക്കണം.(5:2) 
29 തിന്മയില്‍ സഹകരിക്കരുത്.(5:2) 
30 നീതി പ്രവര്‍ത്തിക്കണം. (5:8) 
31 വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം. (4:58) 
32 ആരോടും അനീതി ചെയ്യരുത്. (5:8) 
33 അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152) 
34 സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത് (2:42) 
35 വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105) 
36 സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135) 
37 പിശുക്ക് അരുത്. (4:37) 
38 അന്യന്റ്റെ ധനം അന്യായമായി തിന്നരുത്. (4:29) 
39 അനാഥകളുടെ ധനം അപഹരിക്കരുത്. (4:10) 
40 ധനം ധൂര്‍ത്തടിക്കരുത്. (17:29) 
41 ലഹരി ഉപയോഗിക്കരുത്. (5:90) 
42 മദ്യം കഴിക്കരുത്. (5:90) 
43 കൈക്കൂലി അരുത്. (2:188) 
44 പലിശ അരുത്. (2:275) 
45 വ്യഭിചാരത്തെ സമീപിക്കരുത്. (17:32) 
46 കൊലപാതകം അരുത്. (4:92) 
47 ചൂത് കളിക്കരുത്. (5:90) 
48 മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവളികളെ ശിക്ഷിക്കണം. (5:38) 
49 ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം. (49:12) 
50 തിന്നുക, കുടിക്കുക, അധികമാകരുത്. (49:12) 
51 ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3) 
52 ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.(5:90) 
53 ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60) 
54 മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9) 
55 നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (3:103) 
56 ഉച്ചനീചത്വ ബോധം ഉണ്ടാകരുത്. (49 :13) 
57 ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍. (49:13) 58 
58 കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (42:38) 
59 ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190) 
60 യുദ്ധ മര്യാദകള്‍ പലിക്കണം (2:191) 
61 യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15) 
62 അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം) (9:6) 
63 മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (2:170) 
64 പൌരോഹിത്യം പടില്ല 
65 സന്ന്യാസം അരുത്. (57:27) 
66 നഗ്നത മറക്കണം (7:31) 
67 ശുദ്ധി (വൃത്തി) സൂക്ഷിക്കണം (9:108) 
68 കോപം അടക്കി നിര്‍ത്തണം (3:134) 
69 സമ്മതം കൂടതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്. (24 :27) 
70 രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (4:23) 
71 മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം. (2:233) 
72 മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം (17:23) 
73 മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (17:23) 
74 മാതാപിതാക്കളുടെ സ്വകര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. (24:58) 
75 കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (2:282) 
76 കടം വീട്ടുവാന്‍ ബുദ്ധിംട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്. (2:280) 
77 ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (6:116) 
78 സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33) 
79 മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം. (4:7) 
80 സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്. (3:195) 
81 സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (3:195) 
82 കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34) 
83 ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത് (2:222) 
84 പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുരിച്ച് ചിന്തിക്കണം. (3:191) 
85 വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും. (58:11) 
86 ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (2:247) 
87 ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്. (2:114) 
88 മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (6:108) 
89 എല്ലാ പ്രവചകരേയും അംഗീകരിക്കണം. (2:285) 
90 സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം. (16:125) 
91 ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം. (7:31) 
92 മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256) 
93 ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്. (2:286) 
94 കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം. (2:286) 
95 അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (5:63) 
96 വര്‍ഗ്ഗീയത അരുത്. (49 :13) 
97 ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും. (24:55) 
98 ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (73:20) 
99 ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (39:53) 
100 ദൈവ കാരുണ്യത്തെ കുരിച്ച് നിരാശരാവരുത്. (39:29)


(കൂടുതലറിയുന്നതിനായി നമുക്ക് പരിശുദ്ധ ക്വുര്‍ആന്‍ പരിശോധിക്കാം ...)


You Might Also Like :