بسم الله الرحمن الرحيم

സംശയങ്ങള്‍ , അഭിപ്രായങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍ , ചോദ്യങ്ങള്‍ , വിമര്‍ശനങ്ങള്‍ എന്നിവ ഇ-മെയിലിലൂടെ ഞങ്ങളെ അറിയിക്കാവുന്നതാണ്. ഞങ്ങളുടെ ഇ-മെയില്‍ : salafiunitypkd@gmail.com

പശ്ചാത്താപം




   തെറ്റുകളില്‍ നിന്നും തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. സൃഷ്ടികളുമായി ബന്ധമില്ലാത്ത പാപമാണങ്കില്‍ അതില്‍നിന്നുളള പശ്ചാതാപം സ്വീകാര്യമായിത്തീരണമെങ്കില്‍ മൂന്ന് നിബന്ധനകള്‍ ആവശ്യമാണ്.
!. തെറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാകല്‍
!!.
സംഭവിച്ച തെറ്റിനെസംബന്ധിച്ച് ഖേദമുണ്ടാകല്‍
!!!.
ഒരിക്കലും അതിലേക്ക് മടങ്ങില്ലെന്ന് ദൃഢനിശ്ചയം ചെയ്യല്‍

ഏതെങ്കിലും ഒരു നിബന്ധന നഷ്ട്ടപ്പെട്ടാല്‍ പ്രസ്തുത പശ്ചാതാപം സ്വീകാര്യമായിരിക്കുകയില്ല. 
    മനുഷ്യരുമായി ബന്ധമുള്ള കുറ്റങ്ങളാണെ ങ്കില്‍ മുകളില്‍ പറഞ്ഞ മൂന്ന് നിബന്ധനകള്‍ക്ക് പുറമേ  
  • കുറ്റം ചെയ്ത വ്യക്തിയുടെ അവകാശത്തില്‍ നിന്ന് ഒഴിവായിരിക്കേണ്ടതാണ്.  
  • പണം ഇടപാട്പോലുള്ളതാണങ്കില്‍ അത് വീട്ടേണ്ടതാണ്.
  • ആരോപണങ്ങളാണെങ്കില്‍ അത് പിന്‍വലിച്ച് തന്നില്‍ നിന്ന് പ്രതികാരമെടുക്കാന്‍ അവസരം കൊടുക്കേണ്ടതാണ്. അല്ലെങ്കില്‍ വിട്ട്‌വീഴ്ച ചെയ്യാന്‍ ആവശ്യപ്പെടേണ്ടതാണ്.  
  • പരദൂഷണം പോലുള്ളതാണങ്കില്‍ അതില്‍ നിന്നും തന്നെ കുറ്റവിമുക്തനാക്കിത്തരുവാന്‍ അപേക്ഷിക്കേണ്ടതാണ്.  

മുഴുവന്‍ പാപങ്ങളില്‍ നിന്നും തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. മുഴു വന്‍ പാപങ്ങളില്‍ നിന്നുമല്ലാതെ ചിലതില്‍ നിന്നും മാത്രമാണെങ്കില്‍ അത് സ്വീകരിക്കപ്പെടുമെന്നതാണ് പണ്ഡിതന്‍മാരുടെ അഭിപ്രായം. ബാക്കി പാപങ്ങള്‍ അയാള്‍ക്കുണ്ടായിരിക്കുകയും ചെയ്യും.
തൗബ ചെയ്യണമെന്നതിന് ക്വുര്‍ആനിലും ഹദീസിലും നിരവധി രേഖകള്‍ കാണാവുന്നതാണ്. പണ്ഡിതന്‍മാരുടെ ഏകോപിച്ച അഭിപ്രായവും അതുതന്നെയാണ്.

സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം’. (സൂറ: ന്നൂര്‍: 31)

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക’. (ഹൂദ്: 3)

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക’. (തഹ്‌രീം: 8 )

അബൂഹുറൈറ (റ)വില്‍ നിന്ന് നിവേദനം: 
നബി(സ) പറയുകയുണ്ടായി: 
അല്ലാഹുവാണ് സത്യം, ഒരു ദിവസം എഴുപതിലധികം പ്രാവശ്യം ഞാന്‍ അല്ലാഹുവിനോട് പൊറുക്കലിനെത്തേടുകയും തൗബ ചെയ്യുകയും ചെയ്യുന്നുണ്ട്. (ബുഖാരി)


പശ്ചാതാപം:കൂടുതല്‍ വായനയ്ക്കായി ലഘുലേഖ ഇവിടെ ക്ളിക്കുക.

You Might Also Like :