ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (റ) പറഞ്ഞു : " അല്ലാഹു
ആക്ഷേപിച്ച അഭിപ്രായവ്യത്യാസങ്ങളുടെ ( الاختلاف المذموم ) കാരണം
രണ്ടിലൊന്നായിരിക്കും.
ഒന്ന് : ഉദ്ദേശശുദ്ധിയില്ലായ്മ ( فساد النية ) .
മനസ്സിലുള്ള
അസൂയയോ, ജനങ്ങളുടെ മേല്‍
ഔന്നിത്യം നേടിയെടുക്കാനുള്ള ആഗ്രഹമോ പോലുള്ള കാര്യങ്ങളായിരിക്കും ഇതിന്‍റെ
അടിസ്ഥാനം. ഇതുണ്ടായിക്കഴിഞ്ഞാല്‍ തനിക്ക് എതിരാകു ന്നവന്റെ വാക്കുകളെയും പ്രവര്‍ത്തികളെയും
(അത് സത്യമാണെങ്കി ലും) ആക്ഷേപിക്കുകയും, അവനെ തോല്‍പ്പിക്കണമെന്ന ആഗ്രഹം മനസ്സില്‍
ഉണ്ടാവുകയും ചെയ്യും. തന്‍റെ അധികാരത്തിനും പ്രശസ്തി ക്കും വര്‍ദ്ധനവ് നേടിത്തരുന്ന
ആരെയും അവന്‍ സ്നേഹിക്കുകയും ചെയ്യും. ആദമിന്‍റെ സന്തതികളില്‍
എത്രയധികമാണിത്തരകാര്‍ .........?! ഇത് വലിയ അതിക്രമാണ് ( الظلم ) .
രണ്ട് :
അറിവില്ലായ്മ ( الجهل
) . തര്‍ക്കിക്കുന്ന വിഷയത്തിലെ യാഥാര്‍ത്ഥ്യമെന്താണെന്ന് അറിയാത്തതോ, തന്നെ എതിര്‍ക്കുന്നവന്റെ തെളിവ്
അറിയാത്തതോ പോലുള്ള സന്ദര്‍ഭങ്ങള്‍ ഉദാഹരണം.
അറിവില്ലായ്മയും ( الجهل ) അതിക്രമവുമാണ് ( الظلم ) എല്ലാ
തിന്മകളുടെയും അടിസ്ഥാനം.
അത് കൊണ്ടാണ്
മനുഷ്യനെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത് : " മനുഷ്യന്‍ വലിയ അതിക്രമിയും
അറിവില്ലാത്തവനുമായിരിക്കുന്നു. " (സൂറ അഹ്സാബ്: 73)
(അവലംബം: ഇഖ്തിദാഉ സ്സ്വിറാത്തുല്‍ മുസ്തഖീം: 1/130-139) - ആശയവിവര്‍ത്തനം.
മുസ്ലിം
ഉമ്മത്തിന്റെ ഇന്നത്തെ അവസ്ഥ വിവരിച്ചു സ്റ്റേജുകളില്‍ പൊട്ടിക്കരയുന്ന
പ്രാസംഗികരെ...നിരാശ നിറഞ്ഞ
മനസ്സോടെ ഈ സമൂഹത്തെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കുന്നവരേ... ഞാനും ഈ സമൂഹത്തില്‍
പെട്ടവനാണെന്ന് പറയാന്‍ നാണമാകു ന്നെന്ന് അഹങ്കാരം പറയുന്നവരേ...ഇന്നത്തെ ഈ
സങ്കടകരമായ അവസ്ഥയില്‍ മനം നോവുന്നവരേ..സംഘടനകളുടെയും
കക്ഷികളുടെയും നേതാക്കളെ ......
സത്യസന്ധമാണ്
നിങ്ങളുടെ വേദനയും വിലാപവുമെങ്കില്‍ ഈ രണ്ട് അടിസ്ഥാന രോഗങ്ങള്‍ സ്വന്തത്തില്‍
നിന്ന് അകറ്റുവാനും, സമൂഹത്തില്‍ നിന്ന് നിഷ്കാസനം ചെയ്യാനും ആത്മാര്തമായി
പരിശ്രമിക്കുക.
അല്ലാഹു നമ്മുടെ
കൈകളിലൂടെ അത് സാധിപ്പിച്ചു തരുമാറാകട്ടെ.
( ആമീന്‍ )
ശൈഖ്. അബ്ദു റഹ്മാന്‍ ബിന്‍ നാസിര്‍ അല്‍ ബറാക്കിന്‍റെ "അഭിപ്രായ വ്യത്യാസങ്ങളില്‍ മുസ്ലിമിന്‍റെ നിലപാട്" - എന്ന കിതാബിന്‍റെ മലയാള വിവര്‍ത്തനം. ഇവിടെ ക്ലിക്ക് ചെയ്യുക ( PDF File 773 KB)
ശൈഖ്. അബ്ദു റഹ്മാന്‍ ബിന്‍ നാസിര്‍ അല്‍ ബറാക്കിന്‍റെ "അഭിപ്രായ വ്യത്യാസങ്ങളില്‍ മുസ്ലിമിന്‍റെ നിലപാട്" - എന്ന കിതാബിന്‍റെ മലയാള വിവര്‍ത്തനം. ഇവിടെ ക്ലിക്ക് ചെയ്യുക ( PDF File 773 KB)
